Monday, July 20, 2009

അഗ്നിച്ചിറകുകള്‍

അരങ്ങില്‍ വാഴും കിനാവിന്‍റെ തോഴര്‍,
അമേയ വിസ്മയം നീറും മിഴികള്‍,
അരിന്കിനാവിന്‍ സുഖമുള്ള കൈകള്‍,
അലിഞ്ഞു ചേരുന്ന കര്‍പ്പൂര ഗന്ധം;
പിടഞ്ഞു നാവില്‍ ചവര്‍പ്പിന്‍ മധുരം,
നിറഞ്ഞു തൂവുന്ന സ്നേഹ സ്പര്‍ശങ്ങള്‍,
പറന്നു പോകും നിമിഷപ്പിറാക്കള്‍,
കുരുന്നു തേങ്ങല്‍ അമര്‍ത്തും സുഖങ്ങള്‍;
നിശബ്ദ സംഗീത വീചികള്‍ മെല്ലെ-
മുറിഞ്ഞു;നിശ്വാസമഗ്നി നാളങ്ങള്‍ !
എരിഞ്ഞടങ്ങലിന്‍ നേര്‍ത്ത സുഗന്ധം,
എരിമലരിന്‍റെ ചോരത്തിളക്കം,
ഗുഹാചരം നേര്‍ത്ത സംകീര്‍ത്തനങ്ങള്‍,
കിനാവില്‍ മുങ്ങുന്ന നേരിന്‍ മയക്കം,
ഇടയ്ക്ക് പൊങ്ങും മതിലിന്‍ കരുത്തില്‍-
ഒടുക്കമെല്ലാം തകര്‍ന്നു പോയീടില്‍;
മടുപ്പിന്‍ ചാരത്തെയൂതിയകറ്റി -
ഉയിര്‍ക്കുമഗ്നി ശലഭമായ് വീണ്ടും!

Friday, July 17, 2009

Saturday, June 6, 2009

mazhanoolkinakalil thaniye oral...(malayalam)

മഴനൂല്‍ക്കിനാക്കളില്‍ തനിയെ ഒരാള്‍ ...
മിഴിപ്പെയ്ത്‌..
മഴയില്‍ കുതിര്‍ന്നു വെറുതെ മയങ്ങുന്നു തനിയെ എന്‍ കളിവള്ളമീ തണുപ്പില്‍
അരികില്‍ തളര്‍ന്നു പറക്കാന്‍ മറന്നൊരു കിളിമാത്രമിവിടിന്നു ബാക്കിയായി
ഒരു കുഞ്ഞു മന്ദാരതണലില്‍ ഗസല്‍പ്പൂക്കള്‍ പകുതി വിരിഞ്ഞ നനുത്തഗന്ധം-
നുകരുവാനാകാതെ പതിയെ ചുവടുകള്‍ ഇടറിക്കുഴഞ്ഞു തണുത്ത തെന്നല്‍.
വിളറും മുഖം മറചീടുന്നു മാനവും മഴമേഘ സ്പര്‍ശങ്ങള്‍ ഓര്‍മയാകെ
ഒരു നിറശൂന്യത അതിരിടും നൊമ്പരകതിര്‍ കിളി നെഞ്ചോട്‌ ചേര്‍ത്ത് മെല്ലെ ..
പറയാതെ എന്നോ പറഞ്ഞങ്ങു തീര്‍ന്നുപോയ് പ്രണയഅമ്രിതതിന്‍ അതിമധുരം
അത് കാഞ്ഞിരതിന്‍ ചവര്‍പ്പായി സ്വപ്നങ്ങള്‍ എരിയും ഉമിത്തീതിളക്കമായി..
അകലെ ഇരുട്ടില്‍ വിരിഞ്ഞു നില്‍ക്കുന്നൊരു രുധിര താരത്തിന്‍റെ നേര്‍ത്തചൂടില്‍-
വിറമാറ്റി മെല്ലെ ചിരിക്കുന്നുടുപ്പുകള്‍ വെറും ഓര്‍മയാകുമോരാത്മാവുകള്‍ !
ഇരുളിന്‍ വെളിച്ചമപാരസൌന്ദര്യമായ് ഒരു വിസ്മയത്തിന്നിതള്‍വിരിക്കെ
ശ്രുതിഭംഗമേറും സ്വരപക്ഷിവികൃതമായ്‌ ചിറകടിചീടുന്നോരൊച്ചകേള്‍ക്കെ,
ഭയമേറി,മുറുകെപ്പിടിച്ചു ഞാന്‍ വാക്കുകള്‍; പിടയുമെന്‍ ആത്മാവിന്‍ സ്പന്ദനങ്ങള്‍ ..